പിറന്നാള്‍ ആഘോഷങ്ങള്‍ എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് പലരും ചിന്തിക്കാറുള്ളത്. ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയുടെ പിറന്നാള്‍ ആഘോഷം വ്യത്യസ്തമാക്കിയത് കേക്ക് ആയിരുന്നു. സ്വര്‍ണ കേക്ക് മുറിച്ചാണ് ഉര്‍വശി തന്റെ 30-ാം പിറന്നാള്‍ ആഘോഷിച്ചത്. ഹണി സിങ്ങിന്റെ പുതിയ സംഗീത ആല്‍ബമായ ലവ് ദോസ് 2 വിന്റെ സെറ്റിലായിരുന്നു പിറന്നാള്‍ ആഘോഷം. റാപ്പര്‍ ഹണി സിങ്ങാണ് താരത്തിന് 24 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മിച്ച കേക്ക് സര്‍പ്രൈസായി സമ്മാനിച്ചത്. മൂന്നു കോടി രൂപ വിലമതിക്കുന്നതാണ് കേക്ക് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയുടെ 30-ാം പിറന്നാള്‍. ചുവപ്പ് നിറത്തിലുള്ള ഹൈസ്ലിറ്റ് ഗൗണില്‍ സുന്ദരിയായിരുന്നു ഉര്‍വശി. ഇതിന് യോജിക്കുന്ന കല്ല് പതിപ്പിച്ച ചോക്കര്‍, കമ്മല്‍, ബ്രേസ്ലെറ്റ് എന്നിവയും ധരിച്ചു. തിളങ്ങുന്ന കറുപ്പ് ഷര്‍ട്ടും കറുപ്പ് പാന്റുമായിരുന്നു ഹണി സിങ്ങിന്റെ വേഷം. ഉര്‍വശി കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. താരത്തിന് നിരവധി പേര്‍ പിറന്നാള്‍ ആശംസകളും അറിയിച്ചിട്ടുണ്ട്.
