മാസപ്പടി; സി.എം. ആർ.എല്ലിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടതിൻ്റെ തെളിവുകൾ പുറത്ത് വിട്ട് മാത്യു കുഴൽ നാടൻ;മുഖ്യമന്ത്രിയും വീണയും കൂടുതൽ കുരുക്കിലേക്ക്

തിരുവനന്തപുരം: വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് മാത്യു കുഴല്‍നാടൻ എംഎല്‍എ.
ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കരിമണല്‍ കമ്പനി സിഎംആർഎല്ലിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപ്പെട്ടതിൻ്റെ തെളിവുകളാണ് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ പുറത്ത് വിട്ടത്.ഭൂപരിഷ്ക്കരണ നിയമത്തില്‍ ഇളവ് തേടിയുള്ള അപേക്ഷയില്‍ മുഖ്യമന്ത്രി ഇടപ്പെട്ടതിൻ്റെ വിവരങ്ങളാണ് കുഴൽ നാടൻ പുറത്തുവിട്ടത്. ഇതിനായി മുഖ്യമന്ത്രി നേരിട്ട് വിളിച്ച യോഗത്തിൻ്റെ മിനുട്ട്സിൻ്റെ പകർപ്പും മാത്യൂ മാധ്യമങ്ങള്‍ക്ക് നല്‍കി. ഇതുവഴി തോട്ടപ്പള്ളിയിലെ ഖനനം സിഎംആർഎല്ലിന് അനുകൂലമാക്കി. റവന്യൂ വകുപ്പിനെ മറികടന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍ മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

കെആര്‍ഇഎംഎല്‍ വാങ്ങിയ തൃക്കുന്നപ്പുഴയിലെ 51 ഏക്കര്‍ ഭൂമിക്കായാണ് ഇടപെട്ടത്. തുടര്‍ന്ന് ജില്ലാ സമിതി ഇളവിനായി ലാന്‍ഡ് ബോര്‍ഡിന് ശുപാര്‍ശ നല്‍കി. കഴിഞ്ഞ ആയിരം ദിവസമായി തോട്ടപ്പള്ളിയിലെ ഖനനം സിഎംആര്‍എല്ലിനു അനുകൂലമായിട്ടാണ് നടക്കുന്നത്. ഇതുവരെ 40,000 കോടിയുടെ മണല്‍ ഖനനംചെയ്തെന്നും കുഴല്‍നാടൻ പറഞ്ഞു.

താൻ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉന്നയിച്ച മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയോ സിപിഎമ്മോ ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും കുഴല്‍നാടൻ പറഞ്ഞു.മൂന്ന് തവണ തൻ്റെ വകുപ്പല്ലാഞ്ഞിട്ടും മുഖ്യമന്ത്രി സിഎംആർഎല്ലിന് വേണ്ടി ഇടപ്പെട്ടു. തെളിവുകള്‍ പുറത്തുവിട്ടിട്ടും മുഖ്യമന്ത്രിക്ക് മറുപടിയില്ല.

മകളോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ എന്തിനാണ് വീണയെ ഇങ്ങനെ പൊതു സമൂഹത്തില്‍ നാണം കെടുത്തുന്നതെന്നും കുഴല്‍നാടൻ ചോദിച്ചു.മാസപ്പടി വിവാദത്തില്‍ മന്ത്രിമാരായ പി.രാജീവിനെയും എം.ബി. രാജേഷിനേയും സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്നും മാത്യു വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page