ബോവിക്കാനം: ബോവിക്കാനത്തെ 100 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള മരം തീയ്യിട്ട് നശിപ്പിക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ ശ്രമത്തിനെതിരെ പുഞ്ചിരി മുളിയാറിന്റെ നേതൃത്വത്തില്‍ മനുഷ്യ മതില്‍ തീര്‍ത്തു.
12 വര്‍ഷം മുമ്പ് റോഡ് വികസനത്തിന്റെ മറവില്‍ 20-ഓളം മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി നില നിര്‍ത്തിയ മരമാണ് നശിപ്പിച്ചത്.
പ്രതിഷേധ മതില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. കുഞ്ഞമ്പു നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.
പുഞ്ചിരി പ്രസിഡന്റ് ബി.സി. കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് ഇ.ജനാര്‍ദ്ദനന്‍, മോഹന്‍കുമാര്‍ നാരന്തട്ട, പുഞ്ചിരി ഭാരവാഹികളായ കെ.ബി മുഹമ്മദ് കുഞ്ഞി, ബി.അഷ്‌റഫ്, മസൂദ് ബോവിക്കാനം, ശരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, മണിക്കണ്ഠന്‍ ഓമ്പയില്‍, മാധവന്‍ നമ്പ്യാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ അനീസ മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, പൊതുപ്രവര്‍ത്തകരായ രാജന്‍ മുളിയാര്‍, മധു ചിപ്ലിക്കായ, ഹംസ ആലൂര്‍, സുഹറ ബോവിക്കാനം, വസന്ത ഭാസ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.
