വീട്ടിൽ വച്ച് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു; ചികിത്സ നിഷേധിച്ച ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം:  വീട്ടില്‍ വച്ച്‌ പ്രസവിച്ചതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ യുവതിയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയില്‍.വെള്ളായണി തിരുമംഗലം ലെയ്‌നില്‍ വാടകയ്ക്കു താമസിക്കുന്ന നയാസിനെയാണ് നേമം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.യുവതിയെ ആശുപത്രിയില്‍ ശുശ്രൂഷയ്ക്കു കൊണ്ടുപോകാതെ വീട്ടില്‍ത്തന്നെ പ്രസവത്തിനു പ്രേരിപ്പിച്ചതിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇയാളുടെ ഭാര്യ ഷമീറ(36)യും നവജാതശിശുവുമാണ് മരിച്ചത്.
   ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ഷമീറയ്ക്കു പ്രസവവേദനയുണ്ടായത്. തുടർന്ന് അമിതരക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയായി. തുടർന്ന് ഭർത്താവ് ആംബുലൻസ് വിളിച്ച്‌ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
    പാലക്കാട് സ്വദേശിനിയായ ഷമീറയുടെയും പൂന്തുറ സ്വദേശിയായ നയാസിന്റെയും രണ്ടാംവിവാഹമാണിത്. ഷമീറയ്ക്കും നയാസിനും രണ്ട് കുഞ്ഞുങ്ങളുണ്ട്. ഷമീറ പൂർണഗർഭിണിയായപ്പോള്‍ത്തന്നെ ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടറും, ആശുപത്രിയിലെത്തിച്ച്‌ വിദഗ്‌ധ ചികിത്സ നല്‍കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. നയാസ് ഇതിനു തയ്യാറാകാതെവന്നപ്പോള്‍ പൊലീസ്‌ ഇടപെട്ടിട്ടും പ്രസവം വീട്ടില്‍ മതിയെന്ന് നയാസ് വാശിപിടിക്കുകയായിരുന്നു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവസമയത്ത് നയാസിന്റെ ബന്ധുക്കളായ ചിലരും വീട്ടിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി പോലീസ് വീട് സീല്‍ ചെയ്തിട്ടുണ്ട്. അക്യുപങ്ചർ ചികിത്സയ്ക്കു യുവതി വിധേയയായിരുന്നുവെന്ന് സംശയമുണ്ട്. ഇരുവർക്കും ആദ്യവിവാഹത്തിലും മക്കളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page