യുവാവ് കിണറ്റിൽ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്:നഗരസഭയുടെ കീഴിലുള്ള പൊതു കിണറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അത്തിക്കോത്ത് എ.സി നഗറിലെ ബീരന്‍ – കാര്‍ത്ത്യായനി ദമ്പതികളുടെ  മകന്‍  ബൈജു (35)ആണ് ഇന്നലെ രാത്രി എ.സി നഗറിലുള്ള പൊതു കിണറില്‍ മുങ്ങി മരിച്ചത്.
കിണറിന്റെ കരയില്‍ വീണു കിടന്ന മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ചെന്നു നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. കിണറ്റിന് സമീപം  ചെരിപ്പ് കണ്ടെത്തി. കിണറിനുള്ളില്‍ നോക്കിയപ്പോഴാണ് ബൈജുവിനെ കിണറ്റില്‍ വീണ് കിടക്കുന്നതായി കണ്ടെത്തിയത്. പരിസരവാസികള്‍  കിണറ്റില്‍ ഇറങ്ങി കരക്ക് എത്തിച്ച് ജില്ലാആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഇന്നലെ വൈകിട്ട് ഏഴിന് ബൈജുവും സുഹൃത്തുക്കളും കിണറിനടുത്ത് നിന്ന് സംസാരിച്ചിരുന്നു. പിന്നീട് സുഹൃത്തുക്കള്‍ വീട്ടിലേക്ക് മടങ്ങി. ഈ സമയം ബൈജു മാത്രമേ കിണറിനരികില്‍ ഉണ്ടായിരുന്നുള്ളൂ. അബദ്ധത്തില്‍ വീണതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.ഭാര്യ:വിലാസിനി.മക്കള്‍:ധ്യാന്‍,നീരജ്. സഹോദരങ്ങള്‍: ബാലന്‍,ബാബു,ബിന്ദു. പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല
പഞ്ചിക്കല്ലില്‍ രണ്ടു മക്കളെ ഉപേക്ഷിച്ച് 35 കാരി കാമുകനൊപ്പം പോയി; കാഞ്ഞങ്ങാട്ട് 22 കാരി പാലക്കാട്ടെ ആണ്‍ സുഹൃത്തിനൊപ്പം സ്ഥലം വിട്ടു, വെള്ളരിക്കുണ്ടില്‍ നിന്നു കാണാതായ യുവതി കാമുകനെ വിവാഹം കഴിച്ച ശേഷം പൊലീസില്‍ കീഴടങ്ങി
വനിതാ പൊലീസുകാരിയുടെ കൈവിരല്‍ ഒടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍; പിടിയിലായത് ഹൊസങ്കടിയിലെ ലോഡ്ജ് മുറിയില്‍ യുവതീ യുവാക്കളുടെ നഗ്ന ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഘാംഗം

You cannot copy content of this page