കുമ്പള: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു. ചൗക്കിയിലെ സതീശന്റെ ഭാര്യ നിഷ (24)യാണ് മരിച്ചത്. ഗുരതരാവസ്ഥയിലായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് എട്ടു ദിവസമായി ചികിത്സയിലായിരുന്നു. എട്ടു മാസം മുമ്പാണ് വിവാഹിതയായത്. നാലു മാസം ഗര്‍ഭിണിയാണ്. യുവതിയുടെ മരണം നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി. ഷിറിയ കടപ്പുറത്തെ നാരായണയുടെയും ലക്ഷ്മിയുടെയും മകളാണ്. മാതാവ്: ലക്ഷ്മി. സഹോദരി: നമിത.
