കാസര്‍കോട്: കേരളത്തിന്റെ തലപ്പാവായി കാസര്‍കോട് മാറണമെന്ന് മുന്‍ രാജ്യസഭാ എം.പി.സുരേഷ് ഗോപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ബിജെപി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പരവനടുക്കത്ത് നടന്ന ബൂത്ത് പ്രവര്‍ത്തകരുടെയും ഉപരി പ്രവര്‍ത്തകരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടുകള്‍ക്കു പകരം ലോകത്തിന്റെ ഹൃദയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടക്കിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു അദ്ദേഹത്തിനു ലഭിക്കുന്ന സ്വീകരണങ്ങള്‍ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണമെന്നു അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ അധ്യക്ഷനായി.
ജില്ലാ ജനറല്‍ സെക്രട്ടറി വിജയകുമാര്‍ റൈ, എ.വേലായുധന്‍, എം.ബല്‍രാജ്, പി.രമേശന്‍, മനോജ് നീലേശ്വരം, ദേശീയ സമിതി അംഗം പ്രമീള സി.നായക്, എം.ജനനി, നാരായണന്‍ കല്യാശ്ശേരി സംസാരിച്ചു.
