മുംബൈ: ആദ്യ ചിത്രമായ ‘ സ്‌റ്റൈല്‍ ‘ വന്‍ വിജയത്തിന് ശേഷം ബോളിവുഡില്‍ അത്ര വിജയിച്ച നടന്‍ അല്ലെങ്കിലും ലൈഫ് സ്റ്റെലിലും ഇന്‍ഫ്‌ലൂവന്‍സര്‍ എന്ന നിലയിലും ആരാധകരുള്ള നടനാണ് സഹീല്‍ ഖാന്‍. ബോളിവുഡിനെ പിടിച്ചുകുലുക്കിയ മഹാദേവ് ആപ്പ് കേസിലാണ് നടന്റെ പേര് അവസാനം കേട്ടത്. എന്നാലിപ്പോല്‍ നടന്റെ രണ്ടാം വിവാഹമാണ് ബോളിവുഡില്‍ ഏറെ ചര്‍ച്ചയാകുന്നത്. രണ്ടാം വിവാഹത്തില്‍ ഏറെ പ്രായം കുറവുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചാണ് താരം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്.
നേരത്തെ, ആയിഷ ഷ്രോഫുമായുള്ള സഹീല്‍ ഖാന്റെ തര്‍ക്കങ്ങളും ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു.
സാഹില്‍ ഖാന്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ചില ചിത്രങ്ങളും വീഡിയോയും പങ്കുവച്ചതോടെയാണ് വിവാഹ വാര്‍ത്ത ലോകം അറിഞ്ഞത്. ഒരു വീഡിയോയില്‍, സാഹീല്‍ ഖാന്‍ തന്റെ രണ്ടാം ഭാര്യയെ പരിചയപ്പെടുത്തുമ്പോള്‍ പറയുന്നു, ‘എന്റെ സുന്ദരിയായ ഭാര്യ’ എന്നാണ് പറയുന്നത്. സാഹീല്‍ ഖാനും വിദേശിയായ ഭാര്യയും ഒരു ഗോള്‍ഫ് കാര്‍ട്ടില്‍ ഇരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
സാഹീലിന്റെ ഈ വീഡിയോ മാലിദ്വീപില്‍ നിന്നുള്ളതാണ്. അവിടെ ദമ്പതികള്‍ വിവാഹത്തിന് ശേഷം മധുവിധു ആസ്വദിക്കുകയാണ് എന്നാണ് വിവരം. എന്നാല്‍ ഭാര്യയുടെ പേര് എന്താണെന്ന് വ്യക്തമല്ലെങ്കിലും 47 കാരനായ സഹീല്‍ ഖാന്‍ 21 കാരിയായ വിദേശ മോഡലിനെയാണ് വിവാഹം കഴിച്ചത് എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. 2004 ല്‍ സഹില്‍ ഖാന്‍ നെഗര്‍ ഖാനെ വിവാഹം കഴിച്ചിരുന്നു. എന്നിരുന്നാലും, വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.
