തിരൂർ:ഡല്‍ഹിയില്‍ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാർഥിനിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍.തിരൂർ പെരുന്തല്ലൂർ സ്വദേശി ‘ടാർസെൻ’ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പില്‍ സിറാജുദ്ദീനെയാണ് (34) ഡല്‍ഹി പൊലീസ് തിരൂരില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.
ഡല്‍ഹിയിലാണ് വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ സിറാജുദ്ദീൻ തിരൂരിലെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണ്. കഴിഞ്ഞദിവസം തിരൂരിലെത്തിയ ഡല്‍ഹി പൊലീസ് തിരൂർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കേസിലുള്‍പ്പെട്ട മറ്റൊരു പ്രതിയായ പരിയാപുരം സ്വദേശി ഹിഷാമിനെ കഴിഞ്ഞ മാസം ഡല്‍ഹി പൊലീസ് പിടികൂടിയിരുന്നു. സിറാജുദ്ദീനെ തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.
