യുട്യൂബ് മുന്‍ സിഇഒ സൂസന്‍ വോജിക്കിയുടെ മകന്‍ മാര്‍ക്കോ ട്രോപ്പറിനെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ബെര്‍ക്ക്ലി ഡോര്‍മിറ്ററിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 വയസായിരുന്നു. മരണത്തില്‍ ദുരൂഹത തുടരുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അതിനുശേഷമേ വിശദവിവരം പുറത്തുവിടാന്‍ കഴിയുകയുള്ളൂവെന്നും പൊലീസ് പറയുന്നു.
ക്യാമ്പസിലെ ഒരു വിദ്യാര്‍ത്ഥി ഓണ്‍ലൈനില്‍ പ്രതികരിക്കാതെ വന്നപ്പോഴാണ് മാര്‍ക്കോ ട്രോപ്പറിന്റെ മരണവാര്‍ത്ത പുറത്തുവരുന്നത്. ട്രോപ്പറിന്റെ മുത്തശ്ശി എസ്തര്‍ വോജ്സിക്കി ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ട്രോപ്പര്‍ ചിലപ്പോള്‍ അമിത അളവില്‍ മയക്കുമരുന്ന് കഴിച്ചുകാണും എന്നാണ് എസ്തര്‍ വോജ്സിക്കി പറയുന്നത്. ട്രോപ്പറിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി പൊലീസും കുടുംബവും കാത്തിരിക്കുകയാണ്. ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടിയ ട്രോപ്പര്‍ ഗണിത പ്രതിഭ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ട്രോപ്പറിന്റെ അകാലമരണം വളരെയേറെ ചര്‍ച്ചയായിട്ടുണ്ട്.
