ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ പിഞ്ചുകുഞ്ഞ് ഉയരത്തില്‍നിന്നും താഴെ വീണു. പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിലാണ് സംഭവം. പത്തു മാസം പ്രായമുള്ള കുഞ്ഞാണ് വളരെ ഉയരത്തില്‍നിന്നും താഴെ വീണത്. സാരമായി പരിക്കേറ്റ കുഞ്ഞിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വര്‍ഷങ്ങളായി ഏഴംകുളം ക്ഷേത്രത്തില്‍ കുംഭ ഭരണിക്ക് ശേഷം തൂക്കം വഴിപാട് നടത്താറുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ ഇവിടെ തൂക്കം വഴിപാട് നടത്താന്‍ എത്തുന്നു. അപകടത്തില്‍പ്പെട്ട കുട്ടിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ക്ഷേത്ര ഭാരവാഹികള്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യും. ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതില്‍, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുള്‍പ്പെടെ ഈ ആചാരത്തിന്റെ ഭാഗമാകാറുണ്ട്. ഇഷ്ട സന്താനലബ്ധിക്കും ആഗ്രഹപൂര്‍ത്തീകരണത്തിനുമായാണ് തൂക്ക വഴിപാട് നടത്തുന്നതെന്ന് പറയുന്നു.
പത്തനംതിട്ട ജില്ലയില്‍ ഏഴംകുളം പഞ്ചായത്തിലാണ് ഏഴംകുളം ദേവീക്ഷേത്രം. തെക്കന്‍ കേരളത്തില്‍ തൂക്കത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രമാണ് ഏഴംകുളത്തേത്.
