ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3 ഡി.എസ് വിക്ഷേപണം ഇന്ന്

തിരുവനന്തപുരം: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3 ഡി.എസ്. ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ വൈകീട്ട് 5.35നാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നടക്കുക. കാലാവസ്ഥ പ്രവചനം, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ്, കാട്ടു തീ തിരിച്ചറിയൽ, മേഘങ്ങളുടെ സഞ്ചാരം, സമുദ്രത്തിലെ മാറ്റങ്ങൾ തിരിച്ചറിയുക തുടങ്ങിയവയ്ക്ക് ഉപ​ഗ്രഹം മുതൽക്കൂട്ട് ആകുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.

ഐഎസ്ആര്‍ഒയുടെ വിക്ഷേപണവാഹനമായ ജി.എസ്.എൽ.വി. എഫ് 14 റോക്കറ്റ് ഉപയോ​ഗിച്ചാണ് വിക്ഷേപണം നടത്തുക. ജി.എസ്.എൽ.വി.യുടെ 16-ാമത്തെ വിക്ഷേപണമാണിത്. ഉപഗ്രഹത്തിന് 2,274 കിലോഗ്രാം ഭാരമുണ്ട്. നിർമ്മാണ, വിക്ഷേപണ ചെലവ് 480 കോടി രൂപയാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.05ന് 27.5 മണിക്കൂർ നീണ്ട കൗണ്ട് ഡൗൺ തുടങ്ങിയിരുന്നു. കൗണ്ട് ഡൗൺ പൂർത്തിയാവുന്നതിനിടെ റോക്കറ്റിന്റെ അവസാനവട്ട സുരക്ഷാപരിശോധനകൾ പൂർത്തിയാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പുതിയ തട്ടിപ്പുമായി ‘സ്‌റ്റൈല്‍മാന്‍’ ഇറങ്ങിയിട്ടുണ്ട്; ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കീറും, നിരവധി പേര്‍ തട്ടിപ്പിനു ഇരയായി, കാഞ്ഞങ്ങാട്ടെ പെട്ടിക്കട ഉടമയായ സ്ത്രീയുടെ 2500 രൂപ തട്ടിയത് ബുധനാഴ്ച രാവിലെ

You cannot copy content of this page