കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജ പാസ്പോർട്ടുമായി പിടിയിലായ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.പശ്ചിമ ബംഗാള്‍ സ്വദേശിയായ അംസാദ് ഹുസൈൻ എന്നയാളാണ് പിടിയിലായി മണിക്കൂറുകൾക്കകം പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ ഇയാൾ ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെയാണ് സംഭവം. വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ പ്രതി രക്ഷപ്പെട്ടത് പൊലീസിന് നാണക്കേടായിട്ടുണ്ട്.
