കൊല്ലം: കൊല്ലം ചടയമംഗലത്ത് പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ ബിനു (41)ആണ് മരിച്ചത്.ഔട്ട് ഹൗസിലെ ഫാനില്‍ തൂങ്ങിയാണ് മരണം. സംഭവ സമയത്ത് വീട്ടില്‍ അമ്മയും ഭാര്യയും ഉണ്ടായിരുന്നു. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല.കുടുംബ പ്രശ്നങ്ങൾ ആണെന്നാണ് സൂചന.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനല്‍കും.
