മൂന്നു കുത്തിവയ്‌പ്പെടുത്തിട്ടും രക്ഷയില്ല; തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു; പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം

തെരുവുനായയുടെ കടിയേറ്റ യുവതി വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു. പാലക്കാട് ജില്ലയിലെ തൃത്താല പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. പടിഞ്ഞാറങ്ങാടി തെക്കിണത്തേതില്‍ അഹമ്മദ് കബീറിന്റെ ഭാര്യ മൈമുനയാണ്(48) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൈമുന മരിച്ചത്. ജനുവരി 15 നാണ് മൈമുനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. വെള്ളമെടുക്കാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ മൈമനയെ തെരുവുനായ മുഖത്ത് കടിക്കുകയായിരുന്നു. താടിയെല്ലിനും ചെവിക്കുമാണ് കടിയേറ്റത്. ഉടന്‍ തന്നെ മൈമുനയെ ആശുപത്രിയില്‍ എത്തിക്കുകയും പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ നല്‍കുകയും ചെയ്തിരുന്നു. മൂന്ന് ഡോസ് വാക്‌സിന്‍ എടുത്തശേഷം വീട്ടിലേക്ക് മടങ്ങി. ഫെബ്രുവരി നാലോടു കൂടി മൈമുനയ്ക്ക് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ചയോടെ ഇവര്‍ മരണപ്പെടുകയായിരുന്നു.
മരണം പേവിഷബാധ കാരണമെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ആളുകളെ ആക്രമിച്ച നായയെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നും അതിനു ശേഷം നായയെ ആരും കണ്ടിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാലവര്‍ഷം കാര്‍ന്നെടുത്ത ജില്ലയിലെ 87.65 കിലോമീറ്റര്‍ തീരപ്രദേശത്ത് പരാജയപ്പെട്ട ജിയോബാഗിന്റെ പേരില്‍ കോടികള്‍ അടിച്ചുമാറ്റാന്‍ വീണ്ടും നീക്കം; സര്‍ക്കാര്‍ ഉപായം കൊണ്ടു കഷായം വയ്ക്കുന്നെന്നു ആക്ഷേപം
നിരോധിത പ്ലാസ്റ്റിക് പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുന്നു, പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിടുന്നു, മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനം; കടകൾക്കും ഹോട്ടലുകൾക്കും ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി

You cannot copy content of this page