ന്യൂഡല്‍ഹി: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ ധര്‍ണ്ണ ആരംഭിച്ചു. ഫെഡറലിസം സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള സംഘം കേരള ഹൗസില്‍ നിന്നും ജന്തര്‍മന്തറിലെ സമരവേദിയില്‍ എത്തിയത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി, പ്രകാശ് കാരാട്ട്, സംസ്ഥാന മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ അണിനിരന്നു.
വരുമാനം പങ്കുവയ്ക്കുന്നതില്‍ കേന്ദ്രം പിശുക്കു കാണിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് വലിയ ചെലവുകള്‍ വഹിക്കേണ്ടി വരുന്നു. ഇടക്കാല ബജറ്റ് കേരളത്തെ ഞെരുക്കി. ജി.എസ്.ടി നഷ്ടപരിഹാരം വൈകിപ്പിക്കുന്നു- മുഖ്യമന്ത്രി വ്യക്തമാക്കി.
