പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു നാടകം ; രണ്ട് ഹൈക്കോടതി ജീവനക്കാർക്ക് സസ്പെൻഷൻ


കൊച്ചി: ഹൈക്കോടതിയില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച്‌ അരങ്ങേറിയ നാടകത്തില്‍ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു എന്ന പരാതിയില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി.
അസി. രജിസ്ട്രാർ ടിഎ സുധീഷ്, കോർട്ട് കീപ്പർ പിഎം സുധീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു. അസി.രജിസ്ട്രാർ ടിഎ സുധീഷ് ആണ് നാടകം രചിച്ചത്.
ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും നല്‍കിയ പരാതിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. സംഭവം വിജിലൻസ് റജിസ്ട്രാർ അന്വേഷിക്കും. ‘വണ്‍ നേഷൻ, വണ്‍ വിഷൻ, വണ്‍ ഇന്ത്യ’ എന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകത്തില്‍ ഒൻപതു മിനിറ്റോളം രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചുവെന്നാണ് പരാതി. പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗ രീതികളെയും കേന്ദ്രപദ്ധതികളെയും സ്വാതന്ത്ര്യത്തിന്റെ അമൃത വർഷാഘോഷത്തെയും നാടകത്തില്‍ അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു. ഹൈക്കോടതി ജീവനക്കാരും അഡ്വ.ജനറല്‍ ഓഫിസിലെ ജീവനക്കാരും ക്ലർക്കുമാരും ചേർന്നാണു നാടകം അവതരിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page