കാസര്‍കോട്: തടഞ്ഞു നിര്‍ത്തി 5000 രൂപയും പഴ്സും തട്ടിയെടുത്ത കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍. ഉളിയത്തടുക്കയിലെ ചാര്‍ളി ഉസ്മാ(42)നെയാണ് വിദ്യാനഗര്‍ എസ്.ഐ വിഷ്ണുപ്രസാദ് അറസ്റ്റു ചെയ്തത്. 2019ലായിരുന്നു സംഭവം. സ്വകാര്യ ബസ് ക്ലീനര്‍ എതിര്‍ത്തോട്ടെ നവീന്‍ കുമാര്‍ ആണ് പരാതിക്കാരന്‍. പ്രസ്തുത കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടരുകയാണ്. ഇതിനിടയില്‍ കഴിഞ്ഞ മാസം 24ന് പരാതിക്കാരനായ നവീന്‍ കുമാറിനെ പ്രതിയായ ചാര്‍ളി സത്താറിന്റെ സഹോദരന്‍ ചാര്‍ളി ഉസ്മാന്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു പറയുന്നു. ഇക്കാര്യം നവീന്‍ കുമാര്‍ വിചാരണ വേളയില്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരമാണ് ചാര്‍ളി ഉസ്മാനെ കേസെടുത്ത് അറസ്റ്റു ചെയ്തത്.
