നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ നിര്‍മ്മിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. ഡല്‍ഹി പൊലീസാണ് ആന്ധ്രാപ്രദേശില്‍ നിന്ന് പ്രതിയെ പിടികൂടിയത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ബ്രിട്ടീഷ് ഇന്‍ഡ്യന്‍ ഇന്‍ഫ്ളുവന്‍സറായ സാറ പട്ടേലിന്റെ വീഡിയോയാണ് മോര്‍ഫ് ചെയ്ത് രശ്മിക മന്ദാനയുടേതെന്ന പേരില്‍ പ്രചരിച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ ആശങ്ക ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ച ശേഷം വ്യാജ അക്കൗണ്ട് വഴിയാണ് അത് പ്രചരിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ ഐപിസി 465, 469 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 66 സി (ഐഡന്റിറ്റി മോഷണം), 66 ഇ (സ്വകാര്യത ലംഘനം) എന്നീ വകുപ്പുകളും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.