കാസർകോട്: പോക്‌സോ കേസില്‍ പ്രതിയായ യുവാവിന്റെ ഉടമസ്ഥതയിലുള്ള ട്യൂഷന്‍ സെന്റര്‍ പൊലീസ് സീല്‍ ചെയ്തു. അതിയാമ്പൂര്‍ സ്വദേശിയും മുന്‍ ഡിവൈ.എഫ്.ഐ നേതാവുമായ ബാബു രാജി(45)ന്റെ ഉടമസ്ഥതയില്‍ കാഞ്ഞങ്ങാട് ബസ്സ്റ്റാന്റിനു സമീപത്തുള്ള ഇംപാക്ട് ട്യൂഷന്‍ സെന്റര്‍ ആണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അടച്ചു പൂട്ടി സീല്‍ ചെയ്തത്. ഒരാഴ്ച മുമ്പ് രാത്രിയില്‍ ട്യൂഷനു എത്തിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ബാബുരാജ് പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയിരുന്നു. ഈ സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് പോക്‌സോ കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. പ്രതി മംഗ്‌ളൂരുവിലുള്ള ഭാര്യാവീട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് അവിടെയെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനു പിന്നാലെയാണ് ട്യൂഷന്‍ സെന്റര്‍ അടച്ചു പൂട്ടിയത്. നേരത്തെയും ബാബുരാജ് പോക്‌സോ കേസില്‍ അറസ്റ്റിലായി മാസങ്ങളോളം ജയിലില്‍ കഴിഞ്ഞിരുന്നു.
