മംഗളൂരു: പോക്സോ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ യുവാവ് നാലുവര്‍ഷത്തിന് ശേഷം പിടിയില്‍. സുള്ള്യ താലൂക്കിലെ കലഞ്ഞ സ്വദേശി രാജേഷിനെയാണെ് ബെള്ളാരെ പൊലീസ് അറസ്റ്റ് ചെയ്തത്. 2019 ല്‍ നടന്ന പോക്സോ കേസില്‍ പ്രതിയാണ് യുവാവ്. നാട്ടുകാരില്‍ ചിലരുടെ സംശയത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കല്നജ കിളങ്കോടിയില് നിന്നാണ് രാജേഷിനെ കണ്ടെത്തിയത്. ബെള്ളാരെ സ്റ്റേഷന് പിഎസ്ഐ അശോക്, ഉദ്യോഗസ്ഥരായ പ്രവീണ്‍ ബാര്‍ക്കി, സന്തോഷ് കെജി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
