സിനിമാ സംവിധായകന്‍ വിനു(69) അന്തരിച്ചു. കോയമ്പൂത്തൂരില്‍ രോഗബാധിതനായി ചികിത്സയിലിരിക്കേയാണ് മരണം. സുരേഷ് -വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995 ല്‍ പുറത്തിറങ്ങിയ ജയറാം നായകനായ ‘മംഗളം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ ആണ് ഈ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രം. 2008 ല്‍ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയില്‍ സിബിഐ’ ആണ് ഒടുവിലത്തെ ചിത്രം. കുസൃതിക്കാറ്റ്, ആയുഷ്മാന്‍ ഭവ: , ഭര്‍ത്താവ് ഉദ്യോഗം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. കോഴിക്കോട് സ്വദേശിയായ വിനു ഏറെനാളായി കോയമ്പത്തൂരിലാണ് താമസം. മേലെ പറമ്പില്‍ ആണ്‍വീട് എന്ന ചിത്രം ആസാമി ഭാഷയിലേക്ക് മാറ്റി സംവിധാനം ചെയ്തിരുന്നു. ഒച്ച് എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് സിനിമാമേഖലയിലെ തുടക്കം.