കേന്ദ്ര സർവകലാശാലയിൽ ജോലിയുടെ കാലാവധി കഴിഞ്ഞ ആൾക്ക്  വീണ്ടും ജോലി ലഭിക്കാൻ രണ്ടുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; അഡ്വാൻസായി 20000 രൂപ വാങ്ങുന്നതിനിടെ പ്രൊഫസർ വിജിലൻസിന്റെ പിടിയിലായി

കാസർകോട്: പെരിയയിലെ കേരള കേന്ദ്ര സർവ്വകലാശാല സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് പ്രൊഫസർ എ.കെ.മോഹനെ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടികൂടി.
കേന്ദ്രസർവ്വകലാശാലയിൽ താൽക്കാലിക ഫാക്കൽറ്റിയെ വീണ്ടും നിയമിക്കാനും തുടർന്ന് പി.എച്ച്.ഡിക്ക് പ്രവേശനം നൽകാനും കൈക്കുലി വാങ്ങുമ്പോഴാണ് പ്രൊഫസറെ വിജിലൻസ് ഡി വൈ എസ്.പി. വി.കെ വിശ്വംഭരനും സംഘവും അറസ്റ്റ് ചെയ്തത്. രണ്ട് ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇക്കാര്യം താൽകാലിക ഫാക്കൽറ്റി വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് നൽകിയ 20,000 രൂപ അഡ്വാൻസ് നൽകുമ്പോഴാണ് സർവകലാശാലയിൽ ഒളിഞ്ഞിരിക്കുകയായിരുന്ന വിജിലൻസ് സംഘം പ്രൊഫസറ കയ്യോടെ പിടികൂടിയത്. ഡി വൈ എസ്പി ക്ക് പുറമെ ഇൻസ്പെക്ടർമാരായ ഐ സി ചിത്തരഞ്ജൻ, ജെ.ആർ. രൂപേഷ്, തഹൽസിൽ ദാർ ആർ. ഷിബു, അസി. പ്ലാനിംഗ് ഓഫിസർ റിജു മാത്യഎസ് ഐ മാരായ ഈശ്വരൻ നമ്പൂതിരി, കെ.രാധാകൃഷ്ണൻ, വി.എം. മധുസൂദനൻ, പിവി.സതീശൻ, വി.ടി. സുഭാഷ് ചന്ദ്രൻ, കെ.വി.ശ്രീനിവാസൻ, രാജീവൻ, സന്തോഷ്, സുധീഷ് പ്രമോദ്എന്നിവരും ഉണ്ടായിരുന്നു. പ്രൊഫസറെ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൈവളിഗെ പെണ്‍കുട്ടിയുടെയും ഓട്ടോ ഡ്രൈവറുടെയും മരണം: പെണ്‍കുട്ടിയെ കാണാതായ രാത്രി ചുറ്റിക്കറങ്ങിയ ബൈക്ക് ആരുടേത്? ബൈക്കില്‍ ഉണ്ടായിരുന്നത് ആരൊക്കെ? ഏറുന്ന ദുരൂഹതകള്‍, മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്ലിലേക്ക്

You cannot copy content of this page