ഹൈദരബാദ്: പ്രേക്ഷകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം
കൊരട്ടല ശിവയുടെ ജൂനിയര്‍ എന്‍.ടി.ആര്‍ ചിത്രം ദേവരയുടെ ആദ്യ ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങി. മുമ്പൊന്നും കണ്ടിട്ടില്ലാത്ത മാസ് അവതാരത്തില്‍ എന്‍ടിആര്‍ പ്രത്യക്ഷപ്പെടുന്ന ഗ്ലിംപ്‌സ് വീഡിയോ ആരാധകരേയും സിനിമാപ്രേമികളെയും ആവേശം കൊള്ളിക്കും വിധത്തിലുള്ളതാണ്. അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന വീഡിയോ തുടങ്ങുന്നത് കടലും, കപ്പലുകളുമുള്ള, രക്തകലുഷിതമായ ഒരു ലോകത്തെ പ്രേക്ഷകര്‍ക്കുമുന്‍പില്‍ അവതരിപ്പിച്ചുകൊണ്ടാണ്. വീഡിയോയിലെ ഓരോ രംഗവും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതാണ്. ഗ്ലിംപ്‌സ് വീഡിയോ ‘ദേവര’ എന്ന ചിത്രത്തിന്റെയും കഥാപാത്രത്തിന്റെയും ബാഹുല്യം ഉയര്‍ത്തിക്കാണിക്കും വിധത്തിലുള്ളതാണ്. എന്‍ടിആര്‍ തന്റെ സംഭാഷണങ്ങളാലും വാക്ചാതുരിയാലും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്. ‘ഉ’ ആകൃതിയിലുള്ള ആയുധം രക്തപങ്കിലമായ കടലില്‍ കഴുകിക്കൊണ്ട് അതിന് ‘ചെങ്കടല്‍’ എന്ന പേര് എങ്ങനെ വീണു എന്നു പറയുന്ന രംഗം പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്നതാണ്. ‘ഈ കടലില്‍ മത്സ്യങ്ങളെക്കാള്‍ അധികം രക്തമാണ്, അതിനാലാണ് ഇതിന് ചെങ്കടല്‍ എന്നു പേര്’ എന്നര്‍ത്ഥം വരുന്ന ഡയലോഗ് എന്‍ടിആര്‍ ഗര്‍ജ്ജിക്കുമ്പോള്‍ പ്രേക്ഷകരില്‍ ആവേശം വാനോളം ഉയരുകയാണ്.