ആദിത്യ എല്‍-1 ഇന്ത്യയെ കാത്ത് പ്രതീക്ഷയോടെ ലോകം

ന്യൂഡല്‍ഹി: ശൂന്യാകാശത്തിലെ അന്തരീക്ഷ നിലയെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരം ആദിത്യ എല്‍- ഒന്ന് ദൗത്യം ഉടന്‍ നല്‍കിത്തുടങ്ങുമെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് പ്രത്യാശിച്ചു. ആദിത്യ- എല്‍-1 ലക്ഷ്യസ്ഥാനത്തെത്തിയതു പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ അറിയിച്ചു.
പതിനഞ്ചു വര്‍ഷമായി ഐ എസ് ആര്‍ ഒ തുടരുന്ന ദൗത്യമാണ് എല്‍- ഒന്ന് സഫലമാക്കിയത്. സൂര്യന്റെ പുറം ഭാഗത്തെ താപ വ്യത്യാസം, ബഹിരാകാശ കാലാവസ്ഥ, സൗരക്കൊടുങ്കാറ്റിന്റെ ഫലങ്ങള്‍ എന്നിവ ആദിത്യ മിഷന്റെ ഭാഗമായി പേടകം പഠിക്കും. സൂര്യനെക്കുറിച്ചു പഠിക്കുന്നതോടൊപ്പം ഭൂമിയുടെ കാന്തിക മണ്ഡലത്തെക്കുറിച്ചും എല്‍- ഒന്ന് വിവരം ശേഖരിക്കും. ഭൂമിയില്‍ നിന്നു സൂര്യനിലേക്കുള്ള ദൂരത്തിന്റെ ഒരു ശതമാനം മാത്രമേ എല്‍-1 എത്തിയിട്ടുള്ളൂ. ഭൂമിയില്‍ നിന്നു 15 കോടി കിലോമീറ്റര്‍ അകലെയാണ് സൂര്യന്റെ സ്ഥാനം ആദിത്യ എല്‍-1 കുറഞ്ഞത് അഞ്ചു വര്‍ഷം പ്രവര്‍ത്തിക്കും. ഭൂമിയില്‍ നിന്നു 1.5 ദശലക്ഷം കിലോമീറ്റര്‍ ദൂരത്തിലുള്ള നിശ്ചിത സ്ഥാനത്ത് എത്തിയതിന് 127 ദിവസം വേണ്ടിവന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page