ഉറക്കമില്ലായ്മ പ്രമേഹ രോഗികള്‍ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ്. തൊണ്ട വറ്റിവരുളുകയും മൂത്രശങ്ക തോന്നുമ്പോഴുമാണ് പ്രമേഹ രോഗികള്‍ പലപ്പോഴും ഉറക്കത്തില്‍ നിന്നും ഞെട്ടിയുണരുന്നത്. പിന്നീട് പലര്‍ക്കും ഉറക്കം കിട്ടാറില്ലെന്നാണ് പറയുന്നത്. വൈകിയുറങ്ങുന്നതാണ് പ്രമേഹ രോഗികളില്‍ പലര്‍ക്കും വിനയാകുന്നത്. പ്രമേഹ രോഗികള്‍ ഉറക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രമേഹവും ഉറക്കവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഉറക്കം കുറയുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതിനുള്ള കാരണമാകും. രാത്രിയിലെ ഉറക്കക്കുറവ് ഇന്‍സുലിന്‍ വര്‍ധിപ്പിക്കുകയും. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. സമ്മര്‍ദം നിയന്ത്രിക്കുകയെന്നതാണ് പ്രമേഹ രോഗികള്‍ക്ക് ഏറ്റവും അത്യാവശ്യമായ കാര്യം. പ്രമേഹരോഗി സമ്മര്‍ദത്തിലാണെങ്കില്‍ ശരീരം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിച്ചേക്കാം. കൂടാതെ, അധിക സമ്മര്‍ദത്തിലാണെങ്കില്‍, സാധാരണ പ്രമേഹ നിയന്ത്രണ ദിനചര്യകള്‍ പിന്തുടരുന്നത് ബുദ്ധിമുട്ടായിരിക്കും. പ്രമേഹ രോഗികള്‍ ഭക്ഷണത്തില്‍ ലയിക്കുന്ന നാരുകള്‍ ഉള്‍പ്പെടുത്തണം. ഭക്ഷണത്തില്‍ നാരുകളുടെ അളവ് വര്‍ധിപ്പിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ലയിക്കുന്ന നാരുകള്‍(ദാല്‍, ഓട്‌സ്, ആപ്പിള്‍)പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും.
പ്രമേഹമുള്ളവര്‍ ദിവസവും 4-5 തവണയെങ്കിലും പച്ചക്കറികള്‍ കഴിക്കണം. പച്ചക്കറികള്‍ ആരോഗ്യകരമാണ്, വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ്, ശരീരത്തിന് ആവശ്യമായ നാരുകള്‍ നല്‍കുന്നു. എല്ലാ ഭക്ഷണത്തിനൊപ്പവും പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നതും ഗുണപ്രദമാണെന്ന് മെഡിക്കല്‍ പഠനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.
