ഇരുപതുകാരി കാമുകനെ രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി ബന്ധുക്കളുടെ സഹായത്താല്‍  വെടിവെച്ച്  കൊലപ്പെടുത്തി;ഞെട്ടിപ്പിക്കുന്ന സംഭവം ഉത്തർപ്രദേശിലെ അംറോഹയിൽ

ഉത്തർപ്രദേശിലെ അംറോഹയിൽ  ചൊവ്വാഴ്ച രാത്രിയാണ് സംഭവം. യുവതിയുടെ കാമുകൻ ഒവൈസ് മാലിക്കിനെ (23) പ്രതികൾ വീട്ടിലേക്ക് വിളിച്ചുവരുത്തി, ആക്രമിച്ച ശേഷം കൊല്ലപ്പെടുത്തുയായിരുന്നു. ഡൽഹിയിലെ ഒരു കടയിൽ തയ്യൽക്കാരനായിരുന്നു മാലിക്. പുതുവർഷ തലേന്ന് സ്വന്തം ഗ്രാമമായ ധാക്കയിൽ എത്തിയതായിരുന്നു.
ബന്ധുക്കളുടെ എതിർപ്പ് അവഗണിച്ച് ഒരു വർഷത്തിലേറെയായി അക്ഷയും മാലിക്കും പ്രണയബന്ധത്തിലായിരുന്നു. പുതിയ നമ്പറിൽ നിന്ന് പരസ്പരം ചാറ്റ് ചെയ്യാൻ ഒരു സിം കാർഡ് നൽകാമെന്ന് പറഞ്ഞ്‌ കാമുകിയായ അക്ഷ മാലിക്കിനോട് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. രാത്രി പത്ത് മണിയോടെ അക്ഷയുടെ വീട്ടിലെത്തിയ മാലിക്കിനെ കുടുംബാംഗങ്ങള്‍ മർദിക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയുമായിരുന്നു.

മാലിക്കിന് നേരെ മൂന്ന് തവണ വെടിയുതിർത്തെങ്കിലും കഴുത്തിൽ തുളച്ചുകയറിയ വെടിയുണ്ടയാണ് മരണത്തിന് കാരണമായത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിനിടെയാണ് നാല് പ്രതികളെയും ബുധനാഴ്ച അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ മാലിക്കിന്റെ കാമുകി അക്ഷ, അച്ഛൻ ഇർഷാദ് ഖാൻ, സഹോദരങ്ങളായ നവാസിഷ്, അയാൻ എന്നിവരാണെന്ന് പോലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നിരവധി ക്ഷേത്രങ്ങളില്‍ നിന്നു ലക്ഷങ്ങള്‍ അടിച്ചുമാറ്റിയ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറെ സസ്‌പെന്റ് ചെയ്തു; നടപടി കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ

You cannot copy content of this page