കാസര്‍കോട്: പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരന്റെ ബുള്ളറ്റ് മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണ്ണാടക ഷിമോഗ, ചൊറാട് സ്വദേശി പുനിത് (18), 16 കാരന്‍ എന്നിവരെയാണ് ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ യു.പി.വിപിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തില്‍ എസ്.ഐ ജോണ്‍, സുധീര്‍ബാബു, എ.എസ്.ഐ സിപിഒ പ്രമോദ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. ഒരാഴ്ച മുമ്പാണ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ബുള്ളറ്റ് പള്ളിക്കര പഞ്ചായത്ത് ഓഫീസിനു സമീപത്തെ ലൈബ്രറിക്കു സമീപത്തു നിന്നു മോഷണം പോയത്. പൊലീസ് വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാക്കളെ പിന്‍തുടര്‍ന്ന് ഷിമോഗയിലെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ബുള്ളറ്റിനെ കേന്ദ്രീകരിച്ച് സ്ഥലത്ത് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലായത്.
