ബംഗളൂരു: പഠനത്തെ ചൊല്ലി അമ്മയുമായി വഴക്കിട്ട 19-കാരൻ സ്വയം വെടിവച്ച് ജീവനൊടുക്കി. ബംഗളൂരുവിലെ മദനായകനഹള്ളിയിലാണ് സംഭവം.എൻജിനിയറിംഗ് വിദ്യാര്‍ഥിയായ വിഷു ഉത്തപ്പയാണ് മരിച്ചത്. പഠനത്തെ ചൊല്ലി അമ്മയും വിഷുവും തമ്മില്‍ വഴക്കുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്ന സമയത്ത് പിതാവിന്‍റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വിഷു സ്വയം വെടിവച്ചത്.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വിഷുവിന്‍റെ പിതാവ് കഴിഞ്ഞ ഏഴ് വര്‍ഷമായി നന്ദി ഇൻഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്‍റര്‍പ്രൈസസില്‍ ജോലി ചെയ്തു വരികയാണ
