പ്രാണ പ്രതിഷ്ഠക്ക് ‘സീത’യും എത്തും; ക്ഷണം ലഭിച്ചതായി രാമായണ പരമ്പരയിലെ സീത ദീപിക ചിക്ലിയ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചതായി രാമായണം പരമ്പരയില്‍ സീതയായി അഭിനയിച്ച ദീപിക ചിക്‌ലിയ.പിടിഐക്കു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ”അയോധ്യയില്‍ ജനുവരി 22ന് നടക്കുന്ന ചടങ്ങിലേക്ക് ഞങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. ഇതൊരു ചരിത്ര നിമിഷമാണ്. രാമായണത്തില്‍ സീതയായി വേഷമിടാന്‍ സാധിച്ചത് എനിക്കു ജീവിതത്തില്‍ ലഭിച്ച വലിയ അനുഗ്രഹമായി ഞാന്‍ കരുതുന്നു. ദൈവികമായ അനുഭവമായിരുന്നു അത്. സീതയായി അഭിനയിച്ച ഒരുപാട് നടിമാരില്‍ ഒരാളാണ് ഞാന്‍. പക്ഷേ, സീതയായി എല്ലാവരും എന്നെ ഓര്‍ക്കുന്നു”, ദീപിക പറഞ്ഞു.

36 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത രാമായണത്തില്‍ ദീപിക ചിക്‌ലിയ സീതയായി അഭിനയിച്ചത്. രാമനായി വേഷമിട്ട അരുണ്‍ ഗോവിലിനും ചടങ്ങിലേക്കു ക്ഷണമുണ്ട്. 78 എപ്പിസോഡുകളായാണ് രാമായണം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തത്.

ദീപികയ്ക്കും ഗോവിലിനും പുറമെ അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, രജനീകാന്ത്, സഞ്ജയ് ലീല ബന്‍സാലി, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, സണ്ണി ഡിയോള്‍, പ്രഭാസ്, യഷ്, ഋഷബ് ഷെട്ടി തുടങ്ങിയവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പഞ്ചായത്ത് തെരഞ്ഞെടുപ്പ്: മഹിള കോണ്‍ഗ്രസിന്റെ മഹിളാ സാഹസിക് കേരള യാത്രയ്ക്ക് ജനുവരി നാലിന് ചെര്‍ക്കളയില്‍ തുടക്കം; ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി, യാത്ര സെപ്റ്റംബര്‍ 30ന് തിരുവനന്തപുരത്ത് സമാപിക്കും

You cannot copy content of this page