കാസര്‍കോട്: ബൈക്കിടിച്ച് വഴിയാത്രക്കാരനായ ക്ഷേത്രസ്ഥാനീകന്‍ മരിച്ചു. ബേക്കല്‍ കുറുംബ ഭഗവതിക്ഷേത്രത്തിലെ കടവന്‍, ബേക്കല്‍ വിഷ്ണുമഠം യജമാന്‍ നഗറിലെ കുഞ്ഞിരാമന്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ബേക്കല്‍ ചിറമ്മല്‍ സ്‌കൂളിന് സമീപം സംസ്ഥാന പാതയിലാണ് അപകടം. പള്ളിക്കര ഭാഗത്ത് നിന്നും വന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉദുമ നഴ്‌സിങ് ഹോമിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കാസര്‍കോട്ടെക്ക് കൊണ്ടു പോകും വഴിയാണ് മരണം. ബേക്കല്‍ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് ബേക്കല്‍ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും. ഭാര്യ: പാച്ചു. മക്കള്‍: ജാനകി, പ്രേമ(കാസര്‍കോട്), സുനില്‍(ദുബായ്), ദേവി, ഗോവിന്ദന്‍, ഗോപി, കരുണന്‍ പരേതനായ ബാബു.
