കാസര്‍കോട്: മാതാവിനൊപ്പം ബസില്‍ യാത്ര ചെയ്യുകയായിരുന്ന പതിനാലുകാരിയെ തുറിച്ചു നോക്കിയ മധ്യവയസ്‌ക്കനെ പൊലീസിനു കൈമാറി. ബന്ധുക്കളെ വിളിച്ചു വരുത്തിയ പൊലീസ് ആരോപണ വിധേയനായ ആളെ ചികിത്സയ്ക്കു വിധേയനാക്കാന്‍ നിര്‍ദ്ദേശിച്ചു വിട്ടയച്ചു. കുമ്പളയില്‍ നിന്നു പെര്‍ളയിലേയ്ക്കു പോവുകയായിരുന്ന സ്വകാര്യ ബസില്‍ ഇന്നലെയാണ് സംഭവം. മധ്യവയസ്‌ക്കനായ സഹയാത്രികന്റെ ശല്യം സഹിക്കാന്‍ കഴിയാതെ പെണ്‍കുട്ടി നിലവിളിച്ചു ബഹളം ഉണ്ടാക്കി. ഇതേ തുടര്‍ന്ന് ബസ് സീതാംഗോളിയില്‍ എത്തിയപ്പോള്‍ പൊലീസ് എയ്ഡ്പോസ്റ്റില്‍ വിവരമറിയിച്ചു. ആരോപണ വിധേയനായ ആളെ പൊലീസിനു കൈമാറി. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ഇ.അനൂപ് സ്ഥലത്തെത്തി മധ്യവയസ്‌ക്കനെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു. തന്നെ തുറിച്ച് നോക്കിയപ്പോഴാണ് നിലവിളിച്ചതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തുടര്‍ന്നാണ് ബന്ധുക്കളെ വിളിച്ചു വരുത്തി കൂടെ വിട്ടയച്ചത്.
