ജപ്പാനിലെ ഭൂചലനത്തിൽ 30 പേർ മരിച്ചു; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു; 155 ഓളം തുടർ ചലനങ്ങളിൽ ഞെട്ടൽ മാറാതെ ജനങ്ങൾ

ടോക്കിയോ: ജപ്പാനെ ഞെട്ടിച്ച് പുതുവത്സരദിനത്തിലുണ്ടായ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഹോൻഷു ദ്വീപിലെ ഇഷിക്കാവ പ്രവിശ്യയ്ക്കു സമീപം കടലിൽ തിങ്കളാഴ്ച വൈകിട്ട് നാലിനു (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ശേഷമാണ് ഭൂചലനമുണ്ടായത് തുടർച്ചയായി 155 ചലനങ്ങളുണ്ടായെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെയും ഭൂചലനം ഉണ്ടായി. ഒരു മീറ്റർ ഉയരത്തിൽ തിരകൾ ഉയർന്നുപൊങ്ങി. തിങ്കളാഴ്‌ച ജപ്പാനും ഉത്തര, ദക്ഷിണ കൊറിയകളും റഷ്യയും മേഖലയിലെ ജനങ്ങൾക്കു സൂനാമി മുന്നറിയിപ്പു നൽകി. ചൊവ്വാഴ്ച‌ രാവിലെയാണ് മുന്നറിയിപ്പ് പിൻവലിച്ചത്. അനേകം കെട്ടിടങ്ങളും വീടുകളും തകർന്നു. തുറമുഖങ്ങളിലുണ്ടായിരുന്ന ബോട്ടുകൾ മുങ്ങി. വാജിമ പട്ടണത്തിൽ തീപിടിത്തമുണ്ടായി. പതിനായിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി. ഇതോടെ കൊടും തണുപ്പിൽ ആളുകൾ ദുരിതത്തിലായി. 7.5 വ്യാപ്തിയിലുണ്ടായ ഭൂചലനത്തില്‍ 10 കിലോ മീറ്റര്‍ ചുറ്റളവില്‍ കനത്ത നാശമുണ്ടായെന്നു അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വെ വെളിപ്പെടുത്തി. മധ്യ ജപ്പാനിലെ വജിമയില്‍ ആളിപ്പിടിച്ച തീപിടുത്തത്തില്‍ 100 വോളം കടകളും വീടുകളും നശിച്ചു. ഷിക ന്യൂക്ലിയര്‍ പ്ലാന്റില്‍ സ്‌ഫോടനവുമുണ്ടായെന്നു ന്യൂക്ലിയര്‍ റഗുലേറ്ററി അതോറിറ്റി അറിയിച്ചു. ബുള്ളറ്റ് ട്രെയില്‍ സര്‍വ്വീസും ഭൂചലനത്തെ തുടര്‍ന്നു നിർത്തിവച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page