മലയാളിക്ക് പൊന്നാണ് മഞ്ഞൾ; ഉപയോഗങ്ങളറിയാം

മഞ്ഞൾ ഉപയോഗിച്ചാൽ പലതുണ്ട് ഗുണമുണ്ടെന്ന് പഴമക്കാർ പറയുന്നുണ്ട്.
ഇപ്പോഴും മലയാളികൾ അടുക്കളയില്‍, പാചകത്തിൽ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് മഞ്ഞളും മഞ്ഞള്‍പ്പൊടിയും. രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും ഏറെ മുന്നിൽ നിൽക്കുന്ന മഞ്ഞളിന്റെ ഗുണങ്ങളെ കുറിച്ചുവെന്ന് ലോക രാജ്യങ്ങൾ വരെ അംഗീകരിച്ച കാര്യമാണ്. മഞ്ഞളിൽ നിന്നുമെടുക്കുന്ന കൂർക്ക മെറ്റ് കാൻസറിനെ പ്രതിരോധിക്കുന്ന ഘടകങ്ങളിലൊന്നായതിനാൽ വെൽ നെസ് ഉൽപന്നങളിൽ ഇതു വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. മഞ്ഞളിന്റെ മറ്റു ഗുണങ്ങൾ താഴെ പറയുന്നതാണ്.
കരള്‍ രോഗത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒന്നാണ് മഞ്ഞള്‍. മുഖക്കുരു, കുഴിനഖം എന്നീ അസുഖങ്ങള്‍ക്ക് പച്ചമഞ്ഞള്‍ വേപ്പെണ്ണയില്‍ അരച്ച് പുരട്ടുന്നത് ഉത്തമ പ്രതിവിധിയാണ്.
തേങ്ങാപ്പാലും മഞ്ഞളും അരച്ച് മുഖത്ത് പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും.
മഞ്ഞളിന്റെ ഇലയും കിഴങ്ങും അരച്ച് കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്താല്‍ നിറം വര്‍ദ്ധിക്കും.
1.5 ഗ്രാം മഞ്ഞള്‌പ്പൊടി, 1.5 ഔണ്‍സ് നെല്ലിക്ക നീര്, 1. 5 ഔണ്‌സ് ചിറ്റമൃത് എന്നിവ ചേര്‍ത്ത് പതിവായി രാവിലെ കുടിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാം.
പച്ചമഞ്ഞളും മുത്തങ്ങയും വെള്ളം ചേര്‍ക്കാതെ അരച്ച് തേക്കുന്നത് കരപ്പന്‍ മാറാന്‍ നല്ലതാണ്.
ജലദോഷം, തുമ്മല്‍ എന്നിവ ശമിക്കാൻ മഞ്ഞളിട്ട് തിളപ്പിച്ച പാല് പഞ്ചസാരയും ചേര്‍ത്ത് കുടിച്ചാൽ നല്ലതാണ്.
മൂക്കടപ്പും ജലദോഷവും മാറുന്നതിന് ഒരു കഷ്ണം ഉണക്ക മഞ്ഞള്‍ കത്തിച്ച് കെടുത്തിയ ശേഷം അതില്‍ നിന്നുള്ള പുക മൂക്കിലും വായിവും കൊള്ളുക.
മഞ്ഞൾ കത്തിച്ച് കിട്ടുന്ന ചാരം വെള്ളത്തിലലിയിച്ച് പുരട്ടിയാല്‍ ത്വക്കിലുണ്ടാകുന്ന പരുക്കുകള്‍ ഭേദമാകും.
മഞ്ഞള്‍പ്പൊടി ദിവസവും കഴിക്കുന്നത് രക്തത്തിലെ ക്രിയാറ്റിനിന്റെ അളവ് നിയന്ത്രിക്കും.
ഒരു ഗ്ലാസ്സ് ഓറഞ്ച് നീരിൽ 1.5 ടീസ്പൂണ് മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് രാത്രി സമയത്ത് കഴിച്ചാല് ക്ഷീണം കൂടാതെ വണ്ടിയോടിക്കാം.
മഞ്ഞള്‍പ്പൊടിയും പാലിന്റെ പാടയും രക്തചന്ദനവും കടലമാവും ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മം മൃദുവാകുകയും മുഖകാന്തി വര്‍ദ്ധിക്കുകയും ചെയ്യും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page