കുതിപ്പ് തുടർന്ന് സ്വർണ്ണം; പവന് വില 47,120 രൂപയായി; ഗ്രാമിന് 5890 രൂപയിലെത്തി

സ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടു. ഗ്രാമിന് 40 രൂപ കൂടി സ്വര്‍ണവില 5890 എന്ന റെക്കോർഡിട്ടത്. ഒരു പവൻ സ്വര്‍ണത്തിന് 47,120 രൂപയായി. ഇതിനു മുൻപ് ഡിസംബര്‍ നാലാം തീയതിയാണ് സ്വര്‍ണവില സര്‍വ്വകാല റെക്കോഡില്‍ എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 47,080 രൂപയും, ഗ്രാമിന് 5,885 രൂപയുമാണ് അന്നത്തെ നിരക്ക്.
ഡിസംബര്‍ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് പതിമൂന്നാം തീയതിയാണ്. ഒരു പവൻ സ്വര്‍ണത്തിന് 45,320 രൂപയും, ഗ്രാമിന് 5,665 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. ആഗോളതലത്തില്‍ ട്രോയ് ഔണ്‍സിന് 20.57 ഡോളര്‍ ഉയര്‍ന്ന് 2,086.77 ഡോളര്‍ എന്നതാണ് നിലവാരം. അടുത്ത വര്‍ഷം ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രഖ്യാപനം, യുദ്ധ പ്രതിസന്ധി തുടങ്ങിയ ഘടകങ്ങളാണ് സ്വര്‍ണത്തിന്റെ ഡിമാൻഡ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 80.70 രൂപയും, 8 ഗ്രാമിന് 645.60 രൂപയുമാണ് ഇന്നത്തെ വില നിലവാരം

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page