ചെന്നൈ: നടന്‍ വിശാലിനൊപ്പം അമേരിക്കയില്‍ കണ്ട യുവതിയാരെന്ന ചോദ്യമാണ് ഇപ്പോള്‍ കോളിവുഡില്‍ നിന്നും ഉയരുന്നത്. ക്രോണിക്ക് ബാച്ചിലാറായ വിശാല്‍ പലരുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ കോളിവുഡിന്റെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുമ്പോഴാണ് വിശാലിന്റെ അമേരിക്കന്‍ സന്ദര്‍ശനില്‍ ചുവന്ന വസ്ത്രമണിഞ്ഞ് കൂടെയുള്ള യുവതി ആരാണെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നുയരുന്നത്. വിശാലിനൊപ്പംഒരു അജ്ഞാത യുവതിയെ കണ്ടതാണ് കഴിഞ്ഞ ദിവസം തമിഴ് മാധ്യമങ്ങളില്‍ വന്ന ഏറ്റവും ചൂടേറിയ വാര്‍ത്ത. ക്രിസ്മസ് ആഘോഷത്തിനിടെയാണ് താരത്തിനൊപ്പം ഒരു യുവതിയെ കണ്ടതായി നിരവധി തമിഴ് പാപ്പരാസികള്‍ റിപ്പോര്‍ട്ട് ചെയ്തത്. ‘വിശാലിനൊപ്പം യുവതി’ എന്നതിനേക്കാള്‍ ക്യാമറ കണ്ടപ്പോള്‍ ഇരുവരും ഓടി മറഞ്ഞു എന്നുള്ളത് എന്തിനായിരുന്നു എന്നുള്ളതാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ക്യാമറ കണ്ട ഉടനെ വിശാലും യുവതിയും ഓടി മറയുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ന്യൂയോര്‍ക്കില്‍ വച്ചാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരുവരുടെയും വസ്ത്രത്തില്‍ നിന്നും ക്രിസ്മസ് ആഘോഷം കഴിഞ്ഞു പോകുമ്പോഴാണ് സംഭവം ഉണ്ടായതെന്നും വ്യക്തമാകുന്നു. 47 കാരനായ വിശാല്‍ ഇതുവരെ വിവാഹിതനായിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രണയം സംബന്ധിച്ച് ഏറെ ഗോസിപ്പുകള്‍ തമിഴ് ലോകത്ത് നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയിലാണ് വിശാലിന്റെ പുതിയ പ്രണയിനിയാരെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.
