കാസര്‍കോട്: വയനാട്ടുകുലവന്‍ ദൈവം കെട്ടു മഹോത്സവത്തോടനുബന്ധിച്ചു കാസര്‍കോട് ജില്ലയില്‍ നടത്തുന്ന മൃഗബലി നിരോധിക്കണമെന്നു യുക്തിവാദി സംഘം സംസ്ഥാന സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. മൃഗ-പക്ഷി ബലി നിരോധന നിയമം ലംഘിച്ചു കൊണ്ടാണ് ഇതെന്നും നിയമ ലംഘനം തടയണമെന്നും കാഞ്ഞങ്ങാട്ടു മൂന്നു ദിവസമായി നടന്നു വന്ന സമ്മേളനം ചൂണ്ടിക്കാട്ടി.ജാതി സെന്‍സസ് നടപ്പാക്കണമെന്നും സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ജാതിമത രഹിതര്‍ക്കു സര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണ മേര്‍പ്പെടുത്തണമെന്നും ആവശ്യമുന്നയിച്ചു. വിദ്യാഭ്യാസ ഗവേഷണ സ്ഥാപനം ശാസ്ത്രജ്ഞന്‍ ഡോ. സുരേശന്‍ എം കാന, ഡോ. കെ എം ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഗംഗന്‍ ആഴിക്കോട്(പ്രസി.), ടി കെ ശക്തിധരന്‍(ജന. സെക്ര.), കെ ഉണ്ണികൃഷ്ണന്‍(ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.