ഈ ഹോട്ടലിലാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ ഉള്ളത്. 111 അടി ഉയരമുള്ള ഈ ക്രിസ്മസ് ട്രീ സീസണു ശേഷം പുതപ്പുകളായി മാറും. ഉദയ്പൂരിലെ പ്രധാന റിസോര്‍ട്ടായ താജ് ആരവലി റിസോര്‍ട്ട് ആന്റ് സ്പാ ഈ ഉത്സവ സീസണില്‍ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ അനാച്ഛാദനം ചെയ്തു. അനാച്ഛാദനം ആഘോഷിക്കുന്നതിനുള്ള മിന്നുന്ന ചടങ്ങില്‍ സമൂഹത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവര്‍ സന്നിഹിതരായിരുന്നു. 111 അടി ഉയരമുള്ള ഈ ക്രിസ്മസ് ട്രീ റിസോര്‍ട്ടിലെ 50 ഓളം ജീവനക്കാര്‍ ഉള്‍പ്പെട്ട ഒരു ടീമാണ് ഉണ്ടാക്കിയത്. ആശയം രൂപകല്‍പ്പന മുതല്‍ നിര്‍വ്വഹണവും സൃഷ്ടിയും വരെ, 25 ദിവസമെടുത്താണ് പൂര്‍ത്തിയാക്കിയത്. 700 കിലോഗ്രാം ഇരുമ്പ് വസ്തുക്കള്‍, 540 മുളത്തടികള്‍, 350 നെയ്ത പായകള്‍, 2,000 മീറ്റര്‍ വയര്‍, 1,500 മീറ്റര്‍ മസ്ലിന്‍ തുണി, 1,400 എല്‍ഇഡി ബള്‍ബ് എന്നിവ ഉപയോഗിച്ചാണ് ഈ വന്‍മരം നിര്‍മ്മിച്ചിരിക്കുന്നത്.
അഞ്ച് വര്‍ഷത്തിലേറെയായി ഉദയ്പൂരിലെ താജ് ആരവലി റിസോര്‍ട്ട് ആന്റ് സ്പാ അവിസ്മരണീയമായ ആഘോഷങ്ങളുടെ പര്യായമാണ്. ഉത്സവകാലത്തിനു ശേഷം, റിസോര്‍ട്ടിന്റെ സമൂഹ സേവനത്തിന്റെ ഭാഗമായി, ക്രിസ്മസ് ട്രീ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച തുണികള്‍ പുനര്‍നിര്‍മ്മിക്കുകയും അത് പുതപ്പുകളാക്കി പാവപ്പെട്ടവര്‍ക്ക് നല്‍കുകയും ചെയ്യും.
