കേരളത്തിലെ കൊവിഡ് വ്യാപനം; ദക്ഷിണ കന്നഡ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം; അതിര്‍ത്തികളില്‍ പരിശോധന ഇപ്പോഴില്ല

മംഗളൂരു: കേരളത്തില്‍ കൊവിഡ് ജെ എന്‍-1 കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം. പ്രത്യേക നിരീക്ഷണം പുരോഗമിക്കുകയാണ്. തലപ്പാടി ഉള്‍പ്പെടേയുള്ള അതിര്‍ത്തികളില്‍ ഇപ്പോള്‍ പരിശോധനകള്‍ ഇല്ല. ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സുള്ള്യ, പുത്തൂര്‍, ബണ്ട്വാള്‍ താലൂക്കുകളിലും തലപ്പാടി അതിര്‍ത്തികളില്‍ വാഹനങ്ങള്‍ പതിവുപോലെ പോകുന്നുണ്ട്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് രോഗികള്‍ക്ക് വെന്‍ലോക്ക് ആശുപത്രിയില്‍ പ്രത്യേക സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.
ആശുപത്രിയിലെ ഒരു വാര്‍ഡില്‍ 19 കിടക്കകളും മറ്റൊരു വാര്‍ഡില്‍ ഏഴ് കിടക്കകളും ഇതിനായി ഒരുക്കിക്കഴിഞ്ഞു. ആര്‍ടിപിസിആര്‍ ലബോറട്ടറിയിലെ മൈക്രോബയോളജിസ്റ്റിനെ വീണ്ടും മംഗളൂരുവിലേക്ക് നിയോഗിച്ചു. താലൂക്ക് ആശുപത്രിയില്‍ പരിശോധനാ കിറ്റുകള്‍ വിതരണം ചെയ്തു. രോഗലക്ഷണങ്ങളുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ജില്ലാതല യോഗം ചേര്‍ന്നു. ഇന്നും മറ്റൊരു യോഗം ചേരും. താലൂക്ക് മെഡിക്കല്‍ ഓഫീസര്‍മാര്‍ യോഗം ചേര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കും. ജില്ലയില്‍ ഇതുവരെ കൊവിഡ് കേസുകള്‍ ഒന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ഈ മാസം ഒരു ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും അദ്ദേഹത്തിന് അസുഖം ഭേദമായി. നിലവില്‍ പ്രതിദിനം 100 റാപ്പിഡ് ടെസ്റ്റുകളും 231 ആര്‍ടിപിസിആര്‍ ടെസ്റ്റുകളും നടക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.തിമ്മയ്യ പറഞ്ഞു. കേരള മന്ത്രിയുമായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച നടത്തും. ചര്‍ച്ചക്കു ശേഷം തുടര്‍നടപടി സ്വീകരിക്കും. ഇന്നു നടക്കുന്ന യോഗത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുല്ലൈ മുഹിലന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.തിമ്മയ്യ, ആരോഗ്യവകുപ്പ്, മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page