കാസർകോട്: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ എക്‌സൈസ് ഓഫീസിനു സമീപത്ത് താമസിക്കുന്ന വിനോദിനിയുടെ മകന്‍ രാഹുല്‍ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ രാഹുല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ജില്ലാ ആശുപത്രിക്കു സമീപത്താണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രാഹുല്‍ ഇന്നു രാവിലെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. പരേതനായ തമ്പാന്‍ ആണ് പിതാവ്. സഹോദരന്‍ പ്രഫുല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ ആശുപത്രിക്കു മുന്നില്‍ കുഴല്‍ കിണറില്‍ വീണു മരിച്ചിരുന്നു. കേരളമൊന്നടങ്കം ശ്രദ്ധിച്ച രക്ഷാ പ്രവര്‍ത്തനമായിരുന്നു അന്നു നടന്നത്. എന്നിട്ടും പ്രഫുലിനെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. മറ്റൊരു സഹോദരന്‍ വിശാല്‍.രാഹുലിന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി.