കൈന്താര്‍ കോടോത്ത് വീട്ടിലെ കവര്‍ച്ച; മോഷ്ടാക്കളുടെ ഊരിവീണ ഗ്ലൗസ് കണ്ടെത്തി; പൊലീസ് തിരയുന്നത് ഇവരെ

കാസര്‍കോട്: കൈന്താറില്‍ വയോധികരായ ദമ്പതികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. ബേക്കല്‍ ഡിവൈ.എസ്.പി സി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മേല്‍പറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ ടി.ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 2.50 മണിയോടെയാണ് കൈന്താറിലെ കോടോത്ത് കുഞ്ഞിക്കണ്ണന്‍ നമ്പ്യാരും ഭാര്യ തങ്കമണിയും താമസിക്കുന്ന ഇരുനില വീട്ടില്‍ കവര്‍ച്ച നടന്നത്. വീടിന്റെ മേല്‍ക്കൂരയിലെ ഓടു ഇളക്കിമാറ്റിയാണ് കൊള്ള സംഘം അകത്തു കടന്നത്. അതിനുശേഷം വീട്ടിന്റെ പിന്‍ഭാഗത്തെ വാതില്‍ തുറന്നു വയ്ക്കുകയും ചെയ്തു. മുഖംമൂടി ധരിച്ച മൂന്നുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നു കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. ആദ്യം കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ മര്‍ദ്ദിക്കുകയും ശബ്ദം കേട്ട് തങ്കമ്മണി ഉണരുകയുമായിരുന്നുവെന്നു മൊഴിയില്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവരെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം തങ്കമ്മണിയുടെ കഴുത്തില്‍ ഉണ്ടായിരുന്ന താലിമാലയാണ് ആദ്യം കവര്‍ച്ചചെയ്തത്. അതിനുശേഷം മറ്റു ആഭരണങ്ങളും അലമാരയില്‍ ഉണ്ടായിരുന്നതും കൈക്കലാക്കിയാണ് സംഘം മടങ്ങിയത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വീടുമായി നേരത്തെ പരിചയം ഉള്ളവരെയാണ് അന്വേഷണ സംഘത്തിന്റെ സംശയം നീങ്ങുന്നത്. പരവനടുക്കത്ത് ഫ്ളഡ് ലൈറ്റ് കബഡി ടൂര്‍ണ്ണമെന്റ് നടന്ന ദിവസം തന്നെ കൃത്യത്തിനു തുനിഞ്ഞതും ഇത്തരം സംശയം വര്‍ധിപ്പിക്കുന്നു. അതേ സമയം മോഷ്ടാക്കളുടെ കൈയില്‍ നിന്നു അബദ്ധത്തില്‍ വീണതെന്നു കരുതുന്ന കമ്പിളി നിര്‍മ്മിത കയ്യുറ വീട്ടിലേയ്ക്കുള്ള വഴിയരികില്‍ നിന്നും കണ്ടെത്തി. പൊലീസ് നായയെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കയ്യുറ കണ്ടെത്തിയത്. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേ സമയംവീട്ടില്‍ നിന്നു മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങളൊന്നും ലഭിക്കാത്തത് അന്വേഷണ സംഘത്തിനു കീറാമുട്ടിയായിട്ടുണ്ട്. അടുത്തകാലത്തായി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മോഷ്ടാക്കളുടെ വിവരവും അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്. പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചെമ്പിരിക്കയില്‍ തെങ്ങ് വീണ് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്ന് റോഡിലേക്കു പതിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്, ഓട്ടോ മതിലിലിടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന്

You cannot copy content of this page