കാസര്‍കോട്: ബേക്കല്‍ ടൗണില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെമ്മനാട് കോളിയടുക്കം സ്വദേശി മുഹമ്മദ് അഷ്റഫിന്റെ മകന് സര്‍ഫ്രാസുല്‍ അമാനാണ് (20) മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കെ.എസ്.ടി.പി റോഡില്‍ ബേക്കല്‍ കോട്ടക്കുന്ന് രിഫാഈ മസ്ജിദിന് സമീപമാണ് അപകടം. കാസര്‍കോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥി സഞ്ചരിച്ച ബൈക്കും കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമാനെ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തിനിടെ പിറകില്‍ വരികയായിരുന്നു ഓട്ടോറിക്ഷ കാറില്‍ തട്ടി നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.വിവരം അറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അപകടം വരുത്തിയ കാര്‍ കസ്റ്റഡിയിലെടുത്തു. മംഗളുരു പി.എ കോളേജ് വിദ്യാര്‍ത്ഥിയാണ്.