രേഖകളില്ലാത്ത പണവുമായി ഏരിയാല്‍ സ്വദേശി പിടിയില്‍; 20 ലക്ഷം രൂപയും അമേരിക്കന്‍ ഡോളറും ദിര്‍ഹവും കണ്ടെത്തി

കാസര്‍കോട്: മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന പണവുമായി ഒരാള്‍ പിടിയില്‍. കാസര്‍കോട് ഏരിയാല്‍ സ്വദേശി മുസ്ഥഫയാണ് പിടിയിലായത്. 20 ലക്ഷം രൂപയും അഞ്ചുലക്ഷം രൂപക്ക് തുല്യമായ അമേരിക്കന്‍ ഡോളറും ദിര്‍ഹവും പ്രതി സഞ്ചരിച്ച വാഹനത്തില്‍ നിന്നും കണ്ടെത്തി. കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും ഡി.വൈഎസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് അനധികൃത കടത്ത് കാസര്‍കോട് ചക്കര ബസാറില്‍ നിന്നും പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്കാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് വാഹന പരിശോധന നടത്തിയത്. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page