കാസര്‍കോട്: ഉത്സവംകണ്ട് മടങ്ങിയെത്തിയ ടൈലറിംഗ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ അരിയിരുത്തി സ്വദേശി ബാലകൃഷ്ണന്(56)ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ വീടിന് സമീപം റബ്ബര്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ചൊവ്വാഴ്ച രാത്രി ചെറുപുഴയിലുള്ള അയ്യപ്പ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയിരുന്നു. രാത്രി 11.30 മണിയോട്ടെ വീട്ടില്‍ മടങ്ങിയെത്തിയിരുന്നു. അതിന് ശേഷമാണ് തൂങ്ങിയതെന്നു കരുതുന്നു. ചിറ്റാരിക്കാല്‍ എസ്.ഐ അരുണന് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയ്ക്ക് മൃതദേഹം വീട്ടിലെത്തിക്കും. നാരായണന്റെയും കാരിച്ചി കവ്വായിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കള്‍: യദുകൃഷ്ണന്, കൃഷ്ണപ്രിയ. സഹോദരങ്ങള്‍: രാജന്, ശാന്ത, അമ്മിണി, സുമതി.
