അനാരോഗ്യകരമായ ഭക്ഷണ സംയോജനം: നിങ്ങൾ ഈ ഭക്ഷണങ്ങൾക്കൊപ്പം വാഴപ്പഴം കഴിക്കുന്നുണ്ടോ? എങ്കിൽ, ശ്രദ്ധിക്കുക. വാഴപ്പഴത്തോടൊപ്പം ഒഴിവാക്കേണ്ട 4 ഭക്ഷണങ്ങൾ

ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയമായ, വർഷം മുഴുവനും ലഭ്യമായ പഴങ്ങളില്‍ ഒന്നാണ് വാഴപ്പഴം. നിങ്ങൾക്ക് ഇത് ഒരു പഴമായും പച്ചക്കറിയായും കഴിക്കാം, കൂടാതെ വിവിധ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടവുമാണ് വാഴപ്പഴം. നാരുകളും, പ്രോട്ടീനും, ആരോഗ്യകരമായ കൊഴുപ്പുകളും, ഒരു വ്യക്തിക്ക് മൊത്തത്തിലുള്ള പോഷണത്തിന് ആവശ്യമായ നിരവധി ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ് വാഴപ്പഴം. എന്നാൽ ചില സിദ്ധാന്തങ്ങൾ ജലദോഷവും ചുമയുമായി വാഴപ്പഴത്തെ ബന്ധപ്പെടുത്തുമ്പോൾ, ചിലർ ഇത് പ്രമേഹമുള്ളവർക്ക് ദോഷകരമാണെന്ന് അവകാശപ്പെടുന്നു.

വാഴപ്പഴത്തോടൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിച്ചേക്കാം. അതുകൊണ്ട്‌ വാഴപ്പഴത്തോടൊപ്പം ഒഴിവാക്കേണ്ട ഭക്ഷണ പദാർത്ഥങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.

  1. പാലിനൊപ്പം വാഴപ്പഴം: ആയുർവേദമനുസരിച്ച് വാഴപ്പഴം അമ്ല സ്വഭാവമുള്ളതാണ്, അതേസമയം പാൽ മധുരമുള്ളതാണ്. ഇത് ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. രണ്ട് ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കുമ്പോൾ, അസന്തുലിതാവസ്ഥയ്ക്കും രോഗങ്ങൾക്കും മൂലകാരണമായ അമ എന്ന വിഷ പദാർത്ഥം ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ജലദോഷം, ചുമ, മറ്റ് അനുബന്ധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
  2. ചുവന്ന മാംസത്തിനൊപ്പം വാഴപ്പഴം: വാഴപ്പഴത്തിൽ പ്യൂരിൻ അടങ്ങിയിട്ടുണ്ട്, ഇത് ദഹനം എളുപ്പമാക്കുന്നു. അതേസമയം, ചുവന്ന മാംസത്തിലെ ഉയർന്ന പ്രോട്ടീൻ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, വൈരുദ്ധ്യാത്മക സ്വഭാവമുള്ള ഈ രണ്ട് ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുമ്പോൾ, അവ ദഹനനാളത്തിൽ അഴുകലിനും വയറ്റിൽ ഗ്യാസിനും കാരണമാകും.
  3. ബേക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾക്കൊപ്പം വാഴപ്പഴം: പ്രഭാതഭക്ഷണത്തിന് ബ്രെഡും വാഴപ്പഴവും, അല്ലെങ്കിൽ ഓട്സ് കേക്കും വാഴപ്പഴവും യോജിപ്പിക്കുന്നത് ഇപ്പോഴത്തെ തലമുറയുടെ ശീലമാണ്. എന്നാൽ അത് അനാരോഗ്യകരമാകുമെന്ന് നിങ്ങൾക്കറിയാമോ? കാരണം, ബ്രെഡിലും ബേക്ക് ചെയ്ത സാധനങ്ങളിലും പ്രോസസ് ചെയ്ത കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് ദഹിക്കാൻ കൂടുതൽ സമയമെടുക്കും. അതേസമയം, വാഴപ്പഴം, നേരത്തെ സൂചിപ്പിച്ചതുപോലെ, ദഹനത്തെ സഹായിക്കുന്നു. എന്നാൽ വ്യത്യസ്ത സ്വഭാവമുള്ള ഈ രണ്ട് ഭക്ഷണങ്ങളും ഒരുമിച്ച് ചേരുമ്പോൾ, അവ ദഹന അസന്തുലിതാവസ്ഥയുടെ അപകടസാധ്യത വർദ്ധിപ്പിക്കുകയും വിവിധ അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
  4. സിട്രസ് അടങ്ങിയ പഴങ്ങളും വാഴപ്പഴവും: ആയുർവേദ പ്രകാരം, വിരുദ്ധാഹാരം (വ്യത്യസ്‌ത സ്വഭാവമുള്ള ഭക്ഷണങ്ങൾ) കഴിക്കുന്നത് വാതം, പിത്തം, കഫം എന്നിവയുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് നാരങ്ങ, മാതളനാരകം, സ്ട്രോബെറി തുടങ്ങിയ അസിഡിറ്റി ഉള്ള പഴങ്ങൾ വാഴപ്പഴത്തോടൊപ്പം ഒഴിവാക്കണം. ചിലര്‍ക്ക്‌ ഈ പഴങ്ങൾ ഒരുമിച്ചു കഴിക്കുമ്പോൾ ഓക്കാനം, തലവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

വാഴപ്പഴത്തിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ച് ഇപ്പോൾ നിങ്ങൾക്കറിയാം, അപ്പോള്‍ ഇനി ശ്രദ്ധാപൂർവം കഴിക്കുമല്ലോ

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page