കാസര്‍കോട്: 2.88 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, ഹാവേരിയിലെ സന്തോഷി(27)നെയാണ് കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ജോസഫും സംഘവും അറസ്റ്റു ചെയ്‌തത്. ഇന്നലെ വൈകുന്നേരം ചെര്‍ക്കളയില്‍ വച്ച് അറസ്റ്റു ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനഞ്ചു ദിവസത്തേയ്‌ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഐസോലേഷനില്‍ റിമാന്റ് ചെയ്‌തു.
