കണ്ണൂര്‍: പഠനത്തിന്റെ ഭാഗമായി ടൂറിസ്റ്റ് ഹോമിലെത്തിയ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച ജീവനക്കാരന് അറസ്റ്റില്‍. കണ്ണൂര്‍ നഗരത്തിലെ ഒരു പ്രമുഖ ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരനായ ബീഹാറിലെ ഇസ്തിയാര്‍ അന്‍സാരി(26) യെ ആണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തത്.പ്രായോഗിക പരിശീലനത്തിനു എത്തിയ പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ അന്‍സാരി കയറിപ്പിടിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.
