കാസര്‍കോട്: ആണ് സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ പോകുകയായിരുന്ന ഭാര്യയെ തടഞ്ഞു നിര്‍ത്തി മുഖത്തടിച്ച ഭര്‍ത്താവിനെതിരെ കേസ്. കാഞ്ഞങ്ങാട് കൊവ്വല്‍ പള്ളി ധാരവളപ്പ് സ്വദേശിനിയായ മുപ്പത്തിയേഴുകാരിയുടെ പരാതിയിലാണ് ഭര്‍ത്താവിനെതിരെ കേസെടുത്തത്. ഞായറാഴ്ച ഉച്ചക്ക് ഒന്നരമണിയോടെ ചെറുവത്തൂര്‍ തുരുത്തി എരിഞ്ഞിക്കീല്‍ വെച്ചാണ് സംഭവം. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി കഴിഞ്ഞ് ആണ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോകവെയായിരുന്നു യുവതിക്ക് മര്‍ദ്ദനം. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
