3000 ൽ അധികം അനധികൃത അബോർഷൻ കേസ്;കുറ്റാരോപിതനായ സർക്കാർ ഡോക്ടർ മരിച്ച നിലയിൽ

ബംഗളൂരു: അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ ഡോക്ടറും ലാബ് ടെക്നീഷ്യനും കര്‍ണാടകയില്‍ അറസ്റ്റിലായ സംഭവത്തില്‍ കുറ്റാരോപിതനായ ഡോക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മൈസൂരു കൊൻസുര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ സതീഷ്(47) ആണ് മരിച്ചത്.സതീഷ് വിഷം കുത്തിവച്ചു ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 3 വര്‍ഷത്തിനിടെ അനധികൃതമായി 3,000 ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയതിനുള്ള തെളിവുകള്‍ ലഭിച്ചതോടെ 2 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നാലെ പ്രതികള്‍ സതീഷിനെതിരെ മൊഴി നല്‍കിയെന്ന സൂചനകള്‍ പുറത്തുവന്നു. ഇതോടെ ഒളിവില്‍ പോയി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ജീവനൊടുക്കിയതായി പൊലീസ് സംശയിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page