കൊച്ചി: ഇരുചക്ര-മുചക്ര വാഹനങ്ങളുടെ പുക പരിശോധന കാലാവധി ആറ് മാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി ഹൈക്കോടതി.കേന്ദ്രസര്‍ക്കാര്‍ 12 മാസമായിരുന്നു കാലാവധി പ്രഖ്യാപിച്ചിരുന്നത്. ഇത് മന്ത്രി ആന്റണി രാജു ആറ് മാസമായി കുറയ്‌ക്കുകയായിരുന്നു. പുക പരിശോധനാ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ നല്‍കിയ ഹർജിയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി.
അഞ്ചര ലക്ഷത്തോളം വാഹനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 80 രൂപയാണ് ഒരു തവണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി നല്‍കേണ്ടി വരുന്നത്. കാലാവധി കുറയ്‌ക്കുന്നത് കേന്ദ്ര നിയമനത്തിന് വിരുദ്ധമായ റിപ്പോര്‍ട്ടാണെന്ന് അധികൃതര്‍ സമര്‍പ്പിച്ചിരുന്നു.
